ചന്ദ്രബോസിന്റെ മൊഴിയെടുക്കുന്നതില്‍ വീഴ്ച വന്നിട്ടില്ലെന്ന് ചെന്നിത്തല

Webdunia
ബുധന്‍, 18 ഫെബ്രുവരി 2015 (18:16 IST)
സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മൊഴിയെടുക്കുന്നതില്‍ പൊലീസിന് വീഴ്ച വന്നിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചന്ദ്രബോസിന്റെ മരണമൊഴി എടുത്തില്ലെന്നത് തെറ്റാണ്. മരണമൊഴി എടുക്കാവുന്ന ആരോഗ്യസ്ഥിതിയായിരുന്നില്ല ചന്ദ്രബോസിന്റേത് രമേശ് ചെന്നിത്തല പറഞ്ഞു.

കേസില്‍ നിസാമിനെതിരെ നിഷ്പക്ഷമായ അന്വേഷണം ഉണ്ടാകുമെന്നും എ.ഡി.ജി.പി ശങ്കര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കേസില്‍ ഇടപെടാന്‍ ആരേയും അനുവദിക്കില്ല കാപ്പ നിയമപ്രകാരം കേസെടുക്കുന്ന കാര്യം പരിശോധിക്കാന്‍ ജില്ലാകളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കണ്ടെത്തുന്നതിന് വേണ്ടി സംസ്ഥാനത്ത് ഇതുവരെ മുപ്പതിനായിരം റെയ്ഡുകള്‍ നടത്തി. 6666 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 6417 പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.