മാവോയിസ്‌റ്റ് ഭീഷണി: പൊലീസില്‍ ആദിവാസികളെ ഉള്‍പ്പെടുത്തുമെന്ന് ചെന്നിത്തല
ആദിവാസി വിഭാഗത്തില്‍പ്പെട്ട 200പേരെ അടിയന്തരമായി പൊലീസിലെടുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ സഹായിക്കുന്നവരെ നിരീക്ഷിക്കാനും. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി സേന വിപൂലീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വയനാട്, പാലക്കാട് ജില്ലകളിലെ മാവോയിസ്റ്റ് ഭീഷണിയെ തുടര്‍ന്നാണ് ആദിവാസി വിഭാഗത്തില്‍പ്പെട്ട യുവാക്കളെ പൊലീസില്‍ എടുക്കാന്‍ തീരുമാനിച്ചത്. ഈ നടപടികള്‍ വേഗത്തിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ കോഴിക്കോട് പിഡബ്ള്യുഡി റസ്റ്റ് ഹൗസില്‍ നടന്ന ഉന്നതതല യോഗമാണ് ഈ തീരുമാനം കൈകൊണ്ടത്.