ബാബുവിനെതിരെ നടക്കുന്നത് പ്രാഥമിക അന്വേഷണം: ചെന്നിത്തല

Webdunia
ബുധന്‍, 29 ഏപ്രില്‍ 2015 (20:10 IST)
ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേ അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചതിനെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്ത്. ബാബുവിനെതിരെ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും. രഹസ്യമൊഴി വന്ന സാഹചര്യത്തില്‍ ക്വിക്ക് വെരിഫിക്കേഷന്‍ അനിവാര്യമാണെന്നും. പ്രാഥമിക അന്വേഷണവും ക്വിക്ക് വെരിഫിക്കേഷനും ഒന്നാണെന്നും ചെന്നിത്തല പറഞ്ഞു.

ബിജു രമേശിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരേ അന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചത്. വിജിലൻസ് എസ് പി സുകേശന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണം നടത്താന്‍ വിജിലന്‍സ് തയാറായിരിക്കുന്നത്. വിജിലന്‍സ് കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. ബിജു രമേശിന്റെ മൊഴിപ്രകാരം ഇടപാടുകള്‍ നടന്നത് എറണാകുളത്താണ്.

നേരത്തെ ബാബുവിനെതിരെ പ്രത്യേക അന്വേഷണം ആവശ്യമില്ലെന്നായിരുന്നു വിജിലന്‍സ് നിയമപദേഷ്ടാവ് നിയമോപദേശം നല്‍കിയിരുന്നത്. എന്നാല്‍ ഇത് തള്ളിക്കളഞ്ഞാണ് കേസില്‍ വിജിലന്‍സ് പ്രത്യേക അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ബാർ ലൈസൻസ് ഫീസ് കുറയ്ക്കുന്നതിന് പത്തു കോടി രൂപ ബാബുവിന്  നൽകിയതായി ബിജു രമേശ്  നേരത്തെ മൊഴി നൽകിയിരുന്നു. ബാര്‍ ഉടമകള്‍ 10 കോടി രൂപ സമാഹരിച്ച് എറണാകുളത്തുവച്ച് ബാബുവിന് നല്‍കിയെന്നാണ് രഹസ്യമൊഴി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.