എന്തും എല്ലാവരും സ്മാര്‍ട്ടാകുന്ന ഈ ആധുനിക ലോകത്ത് നമ്മുടെ കൊച്ചുകേരളത്തിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സ്മാര്‍ട്ടാകാന്‍ തീരുമാനിച്ചു. തീരുമാനിച്ചെന്ന് മാത്രമല്ല മന്ത്രി ഇനി നമ്മുടെ വിരല്‍ തുമ്പിലുണ്ടാകും. പഴഞ്ചന്‍ പോലീസ് സംവിധാനങ്ങളെല്ലാം മാറ്റിമറിച്ച് ഹൈടെക്കാകാന്‍ മന്ത്രി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ പരീക്ഷണവുമായി ചെന്നിത്തല ഒരംഗത്തെത്തിയിരിക്കുന്നത്.
ഇതിനായി സ്വന്തം പേരില്‍ ആപ്ലിക്കേഷന്‍ തന്നെ മന്ത്രി തയ്യാറാക്കിക്കഴിഞ്ഞു. ആന്‍ഡ്രോയ്ഡ് ഫോണിലെ പ്ലേസ്റ്റോറില്‍നിന്ന് Ramesh Chennithala എന്ന മൊബൈല്‍ ആപ് ഡൗണ്‍ലോഡ് ചെയ്താല്‍ ആഭ്യന്തരമന്ത്രി ഇനി നിങ്ങളുടെ വിരല്‍ തുമ്പില്‍ എത്തും. ആഭ്യന്തര-വിജിലന്‍സ് വകുകളെക്കുറിച്ച് ജനങ്ങള്‍ക്ക് നേരിട്ട് മന്ത്രിയ്ക്ക് പരാതി നല്കാന് ഈ ആപ്ലിക്കേഷനില്‍ കൂടി സാധിക്കും. പരമ്പരാഗത രീതിയില്‍ മന്ത്രിയെ കണ്ട് പരാതി നല്‍കുന്നതിനായി ഇനി പൊതുജനത്തിന് ആരുടേയും വാതിലുകള്‍ക്ക് മുന്നില്‍ കാത്ത് നില്‍ക്കേണ്ടതില്ല.
പരാതികള്‍ മാത്രമല്ല, വകുപ്പിന് ആവശ്യമായ നിര്‍ദ്ദേശങ്ങളും നിങ്ങള്‍ക്ക് ഈ ആപ്ലിക്കേഷന്‍ വഴി മന്ത്രിയേ അറിയിക്കാന്‍ സാധിക്കും. പരിഗണനാര്‍ഹമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നവരെ ആഭ്യന്തരമന്ത്രി ഫോണില്‍ നേരിട്ടു ബന്ധപ്പെടും. ഇനി ആഭ്യന്തര മന്ത്രിയേ നേരിട്ട് കാണേണ്ട ആവശ്യമാണെങ്കില്‍ അതിനും ആപ്പില്‍ സൌകര്യങ്ങളുണ്ട്. ആഭ്യന്തരമന്ത്രിക്കു നേരിട്ടു പരാതി കൈമാറാനും അദ്ദേഹത്തെ കാണാനുള്ള അനുമതി തേടാനും ആപ്പില്‍ വിരലൊന്ന് ഒടിച്ചാല്‍ മാത്രം മതി.
എപ്പോള്‍, എവിടെവച്ച്, കാണാന്‍ പറ്റുമോ, ഇല്ലയോ എന്നൊക്കെ ഇനി ആപ്പില്‍ നിന്ന് പൊതുജനത്തിനറിയാന്‍ സാധിക്കും. മന്ത്രിയുടെ ദിവസേനയുള്ള ഔദ്യോഗികപരിപാടികള്‍, കൂടിക്കാഴ്ചകള്‍ എന്നീ വിവരങ്ങളും ആപില്‍ ലഭ്യമാകും. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ തന്റെ ശ്രദ്ധയില്‍പ്പെടുത്താനുള്ള അവസരമാണ് ഈ സംവിധാനത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നതെന്നു മന്ത്രി രമേശ് ചെന്നിത്തല പറയുന്നത്.