സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ചെന്നിത്തല

Webdunia
വ്യാഴം, 2 ജൂലൈ 2015 (14:08 IST)
ഇടതുകക്ഷികള്‍ യുഡിഎഫിലേക്ക് വരാന്‍ തയ്യാറായാല്‍ അവരെ സ്വാഗതം ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

ബിജെപി വിരുദ്ധതക്ക് വേണ്ടി കോണ്‍ഗ്രസ്സിനെ അന്ധമായി എതിര്‍ക്കുന്നത് ഒഴിവാക്കണമെന്നും  യുഡിഎഫിലേക്ക്‌ വരുന്നത്‌ ഗുണകരമാണോ എന്ന്‌ സിപിഐ ആലോചിക്കണമെന്നും  ചെന്നിത്തല പറഞ്ഞു.

സിപിഐയെ യു ഡിഎഫിലേക്ക് സ്വാഗതം ചെയ്യുന്ന രീതിയില്‍ കോണ്‍ഗ്രസ്സിന്റെ മുഖപത്രമായ വീക്ഷണം എഡിറ്റോറിയല്‍ എഴുതിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രസ്താവന