കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കൂടി ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേഴ് ചെന്നിത്തല. കേസില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞത് മുഖ്യമന്ത്രി ആണെന്നും അതിനാല്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും ചെന്നിത്തല പറഞ്ഞു.
നടി ആക്രമിക്കപ്പെട്ടതിന്റെ പിറ്റേന്ന് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ പൂര്‍ണ ഉത്തരവദിത്വം പ്രധാന പ്രതിയായ പള്‍സര്‍ സുനിയ്ക്കാണെന്ന് അന്ന് മുഖ്യന്‍ പറഞ്ഞിരുന്നു. ‘പ്രധാന പ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാന പ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ഒരു സങ്കല്‍പ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്‘ - എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
കേസിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചന സംബന്ധിച്ച് സൂചനകള്‍ ഇല്ലാതിരുന്നതിനാലാണ് മുഖ്യമനന്ത്രി അങ്ങനെ പറഞ്ഞതെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിക്കുകയും ചെയ്തിരുന്നു.