ചെന്നിത്തല കേന്ദ്രമന്ത്രി; ഡല്‍ഹിയില്‍ പാചകതൊഴിലാളികള്‍ തടഞ്ഞു!
ഉത്തരേന്ത്യയിലെ മന്ത്രിയാണെന്ന് തെറ്റിദ്ധരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ഡല്‍ഹിയില്‍ പാചക തൊഴിലാളികള്‍ തടഞ്ഞു.മിനിമം വേതനം വര്‍ധിപ്പിക്കണമെന്ന ആവശ്യപ്പെട്ട് സമരം ചെയ്യുന്ന തൊഴിലാളികളാണ് ചെന്നിത്തലയെ തടഞ്ഞത്.
സംഭവസ്ഥലത്ത് ലീസും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. സമരക്കാര്‍ക്കെതിരെ പൊലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കി പ്രയോഗവും നടത്തി.
അതിനിടെ രമേശ് ചെന്നിത്തല അധ്യക്ഷ സോണിയ ഗാന്ധിയുമായുമായി കൂടികാഴ്ച നടത്തി. കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും ഡിസിസി തലംവരെ തെരഞ്ഞെടുപ്പ് വേണമെന്നാണ് നിലവിലെ തീരുമാനമെന്നും ചെന്നിത്തല അറിയിച്ചു.