‘മഹാബലിക്കൊപ്പം’ രാമലീല എത്തുമോ ?; നിലപാടറിയിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

Webdunia
ബുധന്‍, 12 ജൂലൈ 2017 (19:37 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ നടന്‍ ദിലീപ് അറസ്‌റ്റിലായതോടെ ഈ മാസം 21ന് റിലീസ് നിശ്ചയിച്ചിരുന്ന ദിലീപ് ചിത്രം 'രാമലീല' തിയേറ്ററുകളില്‍ എത്തില്ലെന്ന് റിപ്പോര്‍ട്ട്.

റിലീസിംഗിനായി രാമലീല ഒരുങ്ങിയിരിക്കുമ്പോഴാണ് ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നതും അറസ്‌റ്റ് ഉണ്ടായതും. പൊതുസമൂഹത്തില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടുന്ന ഈ സാഹചര്യത്തില്‍ ചിത്രം പുറത്തെത്തിയാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

രാമലീല ഉടന്‍ റിലീസ് ചെയ്യില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ്‌കുമാര്‍ പറഞ്ഞു. അതേസമയം, ചിത്രം ഓണത്തിനെ റിലീസ് ചെയ്യുകയുള്ളൂവെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്.
Next Article