ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച തിയറ്റർ ഉടമകളുടെ സംഘടന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ പുതിയ പ്രസിഡന്റായി ആന്റണി പെരുമ്പാവൂരിനെ തെരഞ്ഞെടുത്തു.
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെയാണ് വൈസ് പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ പുതിയ സ്ഥാനത്തേക്ക് എത്തിയത്. വൈകിട്ട് മൂന്നിന് കൊച്ചിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
കേസില്‍ ദിലീപ് അറസ്‌റ്റിലായതോടെ അദ്ദേഹത്തെ എല്ലാ സംഘടനകളില്‍ നിന്നും പുറത്താക്കിയിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ടു ദിലീപുമൊത്ത് തെളിവെടുപ്പ് നടത്തുന്ന തിരക്കിലാണ് പൊലീസ്. തൊടുപുഴയില്‍ എത്തിയ ദിലീപിനെ കൂകിവിളിച്ചാണ് ജനം സ്വീകരിച്ചത്. പലയിടത്തും കരിങ്കൊടി പ്രതിഷേധവും നടന്നു.