രാജന്‍ വധം: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം

വെള്ളി, 5 ഡിസം‌ബര്‍ 2014 (18:38 IST)
വയനാട്ടിലെ പുല്‍പള്ളി കരുവാരക്കുണ്ട് സ്വദേശി ചോമാടി കളപ്പുര വീട്ടില്‍ രാജന്‍ എന്ന 30 കാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്ന് സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവും കാല്‍ ലക്ഷം രൂപാ വീതം പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം.
 
പ്രതികളായ പുല്‍പ്പള്ളി കളനാടിക്കൊല്ലി കരിമ്പന്നൂര്‍ രാജേഷ് (33), സതീഷ് (36), രതീഷ് (31) എന്നീ സഹോദരങ്ങള്‍ക്കാണു കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ബാലന്‍ ശിക്ഷ വിധിച്ചത്.  2010 മാര്‍ച്ച് 12 നാണു കേസിനാസ്പദമായ സംഭവം നടന്നത്. ഓട്ടോ ഡ്രൈവറായ രാജനെ പ്രതികളായ സഹോദരങ്ങളുടെ വീട്ടില്‍ വച്ചു കൊലപ്പെടുത്തിയെന്നാണു പ്രോസിക്യൂഷന്‍ വാദം. 
 
പ്രതികളുടെ സഹോദരി സന്ധ്യയും രാജനും പ്രണയത്തിലായിരുന്നു എങ്കിലും രാജന്‍ മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ വഴക്കാണു കൊലപാതകത്തില്‍ കലാശിച്ചത്.  

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക