ന്യുന മര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യ പ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നു; വരും മണിക്കൂറില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2023 (08:28 IST)
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  
 
ന്യുന മര്‍ദ്ദം തെക്ക് കിഴക്കന്‍ രാജസ്ഥാനും മധ്യ പ്രദേശിനും മുകളിലായി സ്ഥിതി ചെയ്യുന്നു. അടുത്ത 2 ദിവസത്തിനുള്ളില്‍  തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളിലേക്ക് നീങ്ങാന്‍ സാധ്യത. വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടു. കേരളത്തില്‍ അടുത്ത 5 ദിവസം മിതമായ / ഇടത്തരം മഴ  സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

Next Article