നാളെ മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കും; ഈമാസം ഇതുവരെ ലഭിക്കേണ്ട മഴയില്‍ 55ശതമാനത്തിന്റെ കുറവ്

സിആര്‍ രവിചന്ദ്രന്‍
ശനി, 17 ജൂണ്‍ 2023 (13:01 IST)
സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്പെടുമെന്ന് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത ചൊവ്വാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അന്തരീക്ഷച്ചുഴിയുടെ സ്വാധീനത്താല്‍ പല ജില്ലകളിലും ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. 
 
ജൂണ്‍ ഒന്നുമുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ മഴയില്‍ 55 ശതമാനം കുറവുണ്ടായി. 280.5 മില്ലീമീറ്റര്‍ പെയ്യേണ്ടിയിരുന്നു. പെയ്തത് 126 മില്ലീമീറ്റര്‍ മാത്രം. ഞായറാഴ്ച മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. അതേസമയം തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article