ബിഗ് ബോസില്‍ മിയ ഖലീഫയും ! മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ക്കായി പ്രേക്ഷകര്‍

കെ ആര്‍ അനൂപ്

ശനി, 17 ജൂണ്‍ 2023 (12:12 IST)
ബിഗ് ബോസ് ഹിന്ദി ഒടിടിയുടെ രണ്ടാം സീസണ്‍ ആരംഭിക്കുന്നു.സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോയിലെ മത്സരാര്‍ത്ഥികളെ കുറിച്ചാണ് ചര്‍ച്ച. പുതിയ സീസണിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇന്ന് അണിയറക്കാര്‍ പുറത്തുവിടും.
 
ഉദ്ഘാടന എപ്പിസോഡില്‍ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെങ്കിലും ചില പ്രവചനങ്ങള്‍ മാധ്യമങ്ങള്‍ നടത്തിയിട്ടുണ്ട്.
 
അവിനാഷ് സച്ച്‌ദേവ്, ആകാന്‍ഷ പുരി, ആലിയ, ബേബിക ധുര്‍വെ, ഫലഖ് നാസ്, ജിയ ഷങ്കര്‍, മനീഷ റാണി, പലക് പുര്‍സ്വാനി തുടങ്ങിയ ആളുകളുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.
 
വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളായി മുന്‍ അഡള്‍ട്ട് മൂവി താരം മിയ ഖലീഫ ഉള്‍പ്പടെയുള്ള താരങ്ങള്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.സ്ട്രീമിംഗ് ജിയോ സിനിമ വഴിയാണ്.
 
ബിഗ് ബോസ് ഹിന്ദി ഒടിടിയുടെ ഒന്നാം സീസണ്‍ 2021 ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി നടന്നു. കരണ്‍ ജോഹര്‍ ആയിരുന്നു അവതാരകന്‍. 42 ദിവസങ്ങളായിരുന്നു മത്സരം. മലയാളം ബിഗ് ബോസിന് വേദിയായ മുംബൈ ഫിലിം സിറ്റിയില്‍ തന്നെ ആര്‍ക്കും ഹിന്ദി പതിപ്പും ഒരുങ്ങുക.
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍