തലശേരിയില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ കനത്ത കാറ്റില്‍ വീട് തകര്‍ന്നു. എടത്തിലമ്പലം മൈത്രി ബസ് ഷെല്‍ട്ടറിന് സമീപം മുള്ളന്‍കുന്ന് പറമ്പില്‍ മുണ്ട്യത്ത് മുകുന്ദന്റെ വീടാണ് തകര്‍ന്നത്. മേല്‍ക്കൂരയും ചുമരും പൂര്‍ണമായും തകര്‍ന്നു. മുകുന്ദനും മകളും മാത്രമായിരുന്നു താമസം. ഓട് വീണ് മുകുന്ദന് പരിക്കേറ്റു. വീടിനുള്ളില്‍ കുടുങ്ങിയ മുകുന്ദനെയും മകളെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്.