സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ അഞ്ചിനെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കാലവര്‍ഷം എത്തുന്നതിന്‍്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി.
സാധാരണ ജൂണ്‍ ഒന്നിനാണ് കാലവര്‍ഷം തുടങ്ങുക. ജൂണ്‍ അഞ്ച് എന്നുള്ളത് ചിലപ്പോള്‍ നാല് ദിവസത്തെ വ്യത്യാസം ഉണ്ടാകാനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
കാലവര്‍ഷത്തില്‍ അഞ്ച് ശതമാനം കുറവ് പ്രതീക്ഷിക്കുന്നുണ്ട്. മഴയുടെ തുടക്കത്തിലായിരിക്കും ഇത് രേഖപ്പെടുത്തുകയെന്നും അധികൃതര്‍ പറഞ്ഞു.