റെയില്‍പാളത്തില്‍ മരം വീണു; തൃശൂരില്‍ ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു

ശനി, 7 മെയ് 2016 (08:36 IST)
റെയില്‍ പാളത്തില്‍ മരം വീണതിനെ തുടര്‍ന്ന് ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടു. വടക്കാഞ്ചേരി - പൂങ്കുന്നം റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ മുളങ്കുന്നത്തുകാവിലാണ് പാളത്തിലേക്ക് മരം കടപുഴകി വീണത്.
 
ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് മലബാര്‍, പാലക്കാട് മേഖലയിലേക്കുള്ള ട്രയിന്‍ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെടുകയായിരുന്നു.
 
നാലു മണിക്കൂര്‍ നേരത്തോളം തടസ്സപ്പെട്ട ട്രയിന്‍ ഗതാഗതം മരം മുറിച്ചുമാറ്റിയ ശേഷം പുനസ്ഥാപിച്ചു.

വെബ്ദുനിയ വായിക്കുക