കൊല്ലം ജില്ലയിലെ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ഭക്‍ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ സംയുക്ത റെയ്ഡിനെ തുടര്‍ന്ന് ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങല്‍ക്ക് നോട്ടീസ് നല്‍കി.
വൃത്തിഹീനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന 15 സ്ഥാപനങ്ങള്‍ക്കാണ് ഉദ്യോഗസ്ഥ സംഘം നോട്ടീസ് നല്‍കിയിരിക്കുന്നത്. നോട്ടീസില്‍ പറഞ്ഞിരിക്കുന്ന കാലാവധിക്കുള്ളില്‍ പരിസരങ്ങളും മറ്റും ശുചിയാക്കി വച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടുമെന്ന് അറിയിച്ചിട്ടുണ്ട്.
റെയ്ഡ് നടന്നവയില്‍ 23 ഹോട്ടലുകള്‍, നാലു ഹോസ്റ്റലുകള്‍, മറ്റ് 14 വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കൊല്ലം നഗരത്തിലും കൊറ്റങ്കര പഞ്ചായത്തിലെ ചില ഭാഗങ്ങളും കരിക്കോട് തുടങ്ങിയ സമീപ പ്രദേശങ്ങളിലുമാണ് റെയ്ഡ് നടന്നത്. പരിശോധന ശക്തമായി തുടരുമെന്ന് കൊല്ലം ഡി.എം.ഒ കെ.സലീല അറിയിച്ചു.