രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; സീറ്റ് വിഭജനത്തിൽ കോൺഗ്രസ്-ലീഗ് നേതാക്കളുമായി കൂടിക്കാഴ്ച

Webdunia
ബുധന്‍, 27 ജനുവരി 2021 (09:30 IST)
ഡൽഹി: കൊൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾ ഊർജ്ജിതമാക്കുന്നതിനിടെയാണ് രാഹുൽ ഗാന്ധിയുടെ സന്ദർശനം. രാഹുൽ ഗാന്ധിയുടെ സാനിധ്യത്തിൽ യുഡിഎഫ് സീറ്റ് വിഭജനം ഉൾപ്പടെയുള്ള ചർച്ചകളിലേയ്ക്ക് കടക്കും. കരിപ്പൂർ വിമാനത്താവളത്തിൽ വച്ചായിരിയ്ക്കും കോൺഗ്രസ് മുസ്‌ലീം ലീഗ് നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുക. കൊൺഗ്രസ് നേതാകളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെസി വേണുഗോപാൽ, ലീഗ് നേതാക്കളായ. പികെ കുഞ്ഞാലിക്കുട്ടി, കെപിഎ മജീദ്, ഇ ടി മുഹമ്മദ് ബഷീർ, പിവി അബ്ദുൾ വഹാബ് എന്നിവരാണ് കുടിക്കാഴ്ചയിൽ പങ്കെടുക്കുക. തുടർന്ന് വണ്ടൂർ, നിലമ്പൂർ നിയോചക മണ്ഡലം തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളുടെ സംഗമത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കും. വൈകിട്ടോടെ വയനാട്ടിലേയ്ക്ക് തിരിയ്ക്കും, നാളെ വയനാട്ടിൽ വിവിധ പരിപാടികളിലും രാഹുൽ പങ്കെടുക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article