ക്വാറി സമരം പിന്‍വലിച്ചു

Webdunia
തിങ്കള്‍, 2 മാര്‍ച്ച് 2015 (19:15 IST)
ക്വാറി ഉടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.എന്നാല്‍ ചെറുകിട ക്വാറികളുടെ കാര്യത്തില്‍ തീരുമാനമായില്ല. ചിറുകിട ക്വാറി ഉടമകള്‍ നടത്തുന്ന സമരം തുടരും. ക്വാറി ഉടമകളുടെ പ്രശ്നം പരിഹരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിക്കാനും ചര്‍ച്ചയില്‍ തീരുമാമായി.

ക്വാറിയുടമകളുടെ സമരത്തെത്തുടര്‍ന്ന്  സംസ്ഥനത്തെ നിര്‍മ്മാണ മേഖല സ്തംഭിച്ചിരുന്നു. സമരം മൂലം  മെട്രോയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പനിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ക്വാറി-ക്രഷര്‍ ഖനന മേഖലയില്‍ നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാന വ്യാപകമായി ടിപ്പര്‍ലോറി ഉടമകളുടെ സംയുക്ത സമരം പ്രഖ്യാപിച്ചിരുന്നു. ഇതാണ്  മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ  പൂര്‍ണ്ണ സ്തംഭനത്തിലായത്.

 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.