സ്പേസ് പാർക്ക് കൺസൾട്ടൻസിയിൽ നിന്നും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സിനെ പുറത്താക്കിയേക്കും.സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്പേസ് പാർക്കുമായി ബന്ധപ്പെട്ട പ്രോജക്ടിൽ നിയമിച്ചതിൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് നൽകിയ വിശദീകരണത്തിൽ കേരളാ സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് തൃപ്‌തരല്ലെന്നാണ് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് പിഡബ്ല്യുസിക്ക് കെഎസ്ഐടിഎൽ ലീഗൽ നോട്ടീസ് നൽകി. കരാർ വ്യവസ്ഥകൾ കമ്പനി ലംഘിച്ചുവെന്ന് കാണിച്ചാണ് നോട്ടീസ്.സ്വപ്നയുടെ നിയമനം വിഷൻ ടെക്നോളജി എന്ന കമ്പനി വഴിയായിരുന്നുവെന്നും അവരുടെ പശ്ചാത്തലം പരിശോധിച്ചത് വിഷൻ ടെക്‌നോളജിയാണെന്നാണ് പിഡബ്ലിയുസിയുടെ വിശദീകരണം.ഇതിനായി മറ്റൊരു എച്ച്ആർ സൊല്യൂഷൻസ് കമ്പനിയുടെ സഹായം വിഷൻ ടെക്നോളജി തേടിയിരുന്നു.
പ്രതിമാസം ഒരുലക്ഷം രൂപയിലേറെ ശമ്പളം വാങ്ങുന്ന ഓപ്പറേഷന്‍സ് മാനേജര്‍ പദവിയില്‍ സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷ് നിയമിക്കപ്പെട്ടതിന്‍റെ ഉത്തരവാദിത്തം പിഡബ്ലിയുസിക്ക് മാത്രമാണെന്ന് കെഎസ്ഐഐഎല്‍ പറയുന്നു.സ്വപ്‌നാ സുരേഷിന്റെ വിദ്യാഭ്യാസയോഗ്യതകളിൽ സംശയം ഉയർന്ന സാഹചര്യത്തിലാണ് കെഎസ്ഐഐഎല്‍ എംഡി പിഡബ്ല്യുസിയോട് വിശദീകരണം തേടിയത്.