വിചാരണ നീട്ടിക്കൊണ്ട് പോകാൻ നടി ശ്രമിക്കുന്നു: പൾസർ സുനി

Webdunia
വെള്ളി, 8 ഫെബ്രുവരി 2019 (08:16 IST)
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് ഒരു വർഷം കഴിഞ്ഞിട്ടും പ്രതികളെ പിടിച്ചിട്ടും യാതോരു പുരോഗതിയും ഇല്ലാതെ കിടക്കുകയാണ്. ഇപ്പോൾ വിചാരണ എറണാകുളത്തിന് പുറത്തേക്ക് മാറ്റരുത് എന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് കേസിലെ മുഖ്യ പ്രതി പൾസർ സുനി .  
 
കേസിന്റെ വിചാരണ പ്രത്യേക കോടതിയില്‍ നടത്തണമെന്നും വനിതാ ജഡ്ജി വേണമെന്നുമുള്ള നടിയുടെ ആവശ്യം ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇതിനിടയിലാണ് കേസ് എറണാകുളത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് സുനി ഹർജി നൽകിയിരിക്കുന്നത്. 
 
മറ്റു ജില്ലയിലേക്ക് കേസ് മാറ്റുന്നത് അഭിഭാഷകര്‍ക്കും സാക്ഷികള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും. സ്വതന്ത്രവും നീതിപൂര്‍വകവുമായ വിചാരണയെ ഇത് ബാധിക്കുമെന്നും വിചാരണ നീട്ടാനും പ്രതികള്‍ക്ക് അനാവശ്യ ബുദ്ധിമുട്ടുണ്ടാക്കാനുമാണ് നടിയുടെ ശ്രമമെന്നും സുനിയുടെ അപേക്ഷയില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article