നടിയെ തട്ടിക്കൊണ്ടു പോകല്‍: പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ മാര്‍ച്ച് മൂന്നിലേക്ക് മാറ്റി

ചൊവ്വ, 21 ഫെബ്രുവരി 2017 (11:59 IST)
നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റി. ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളായിരുന്നു കഴിഞ്ഞദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയത്.
 
കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍, തലശ്ശേരി സ്വദേശി വി പി വിജേഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് ഇന്ന് പരിഗണിച്ചത്. സംഭവത്തില്‍ പങ്കില്ലെന്നും നിരപരാധിയായ തങ്ങളെ അനാവശ്യമായി കേസില്‍പ്പെടുത്തിയതാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ഹര്‍ജി നല്കിയത്.
 
കേസുമായി ബന്ധപ്പെട്ട് എറണാകുളം തമ്മനം സ്വദേശി മണികണ്ഠനും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്കി‍യിരുന്നു. പക്ഷേ, ഇന്നലെ പാലക്കാട് നിന്നും ഇയാള്‍ പിടിയിലായിരുന്നു.

വെബ്ദുനിയ വായിക്കുക