കടുത്തുരുത്തിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയതിനു സീരിയല്‍ നടിയെ അറസ്റ്റ് ചെയ്തു. കടുത്തുരുത്തിയില്‍ ബ്ലേഡ് മാഫിയയ്ക്കെതിരേ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന സംഘം പിടിയിലായത്.
സീരിയല്‍ നടി ഉള്‍പ്പടെ നാലംഗ സംഘമാണ് കടുത്തുരുത്തി പോലീസിന്റെ പിടിയിലായത്. സീരിയല്‍ നടി മണയ്ക്കനാട് ഇടപ്പള്ളിമുക്ക് കാക്കട്ടുപ്പള്ളില് സിജി(39), കുര്യനാട് റോസ് വില്ലയില്‍ (ചിറ്റേക്കാട്ട്) ജോണ്സണ് (38), കുര്യനാട് പാലത്തിക്കല്‍ മനോജ് (37), വീട്ടുടമ ചായംമാക്കില് നെടുനിലംവീട്ടില് ജസ്റ്റിന് (39) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
സംഘത്തില്‍ നിന്ന് 5000 രൂപയും നാല് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. കടുത്തുരുത്തി സി ഐ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.