അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പുസ്തകങ്ങള്‍ എല്ലാം അച്ചടി പൂര്‍ത്തിയാക്കി. സ്കൂള്‍ അടച്ച് അവധിക്കാലം കഴിഞ്ഞ് തിരിച്ചെത്തുന്ന വിദ്യാര്‍ത്ഥികള്‍ മാസങ്ങള്‍ കഴിഞ്ഞാലും പുസ്തകം ലഭിക്കാതെ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകാറുള്ള കേരളത്തിലാണ് സ്കൂള്‍ തുറക്കുന്നതിനും മാസങ്ങള്‍ക്ക് മുന്നേ അച്ചടി പൂര്‍ത്തിയാക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
അടുത്ത അധ്യയനവര്‍ഷത്തെ ആദ്യ ടേമിലേക്കുള്ള പാഠപുസ്തക അച്ചടിയും വിതരണവുമാണ് ഇപ്പോള്‍ പൂര്‍ത്തികരിച്ചിരിക്കുന്നത്. 3.07 കോടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവുമാണ് ഈ മാസം കെബിപിഎസ് പൂര്‍ത്തികരിച്ചിരിക്കുന്നത്.
ഒന്നാം വാള്യ പാഠപുസ്തക വിതരണം ഏപ്രില്‍ 15നകം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 14 ജില്ലയിലും പാഠപുസ്തകങ്ങള്‍ ശേഖരിച്ച് വിതരണം നടത്താനുള്ള ഹബ്ബുകള്‍ സജ്ജീകരിച്ചു.