‘ശ്രീലേഖയ്ക്കും മനോജ് എബ്രഹാമിനുമെതിരായ മൊഴി അന്വേഷിക്കും’

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (13:38 IST)
കൈക്കൂലി കേസില്‍ ആരോപണവിധേയനായ മുന്‍ എസ്പി രാഹുല്‍ നായര്‍  എഡിജിപി: ആര്‍ ശ്രീലേഖ, ഐ ജി മനോജ് എബ്രഹാം എന്നിവര്‍ക്കെതിരേ നല്‍കിയ മൊഴിയെ കുറിച്ച് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ക്രൈംബ്രാഞ്ച് മേധാവി എസ് അനന്തകൃഷ്‌ണനാണ് അന്വേഷണ ചുമതല. 
 
പൂട്ടിയ ക്വാറി തുറന്നു കൊടുക്കാന്‍ നിര്‍ദ്ദേശിച്ചത് ശ്രീലേഖയും മനോജ് എബ്രഹാം എന്നിവരാണെന്നായിരുന്നു രാഹുല്‍ ആര്‍ നായര്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. ഇതിന് താന്‍ സമ്മതിക്കാതെ വന്നപ്പോള്‍ കൈക്കൂലി കേസില്‍ കുടുക്കുകയായിരുന്നുവെന്ന് രാഹുല്‍ മൊഴി നല്‍കിയിരുന്നു. അന്വേഷണ വിധേയമായി രാഹുലിനെ കഴിഞ്ഞ ദിവസം സസ്പെ‌ന്‍ഡ് ചെയ്യുകയും ഒന്നാംപ്രതിയാക്കി കേസെടുക്കുകയും ചെയ്തിരുന്നു.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.