വിവാഹമോചനം ആവശ്യപ്പെട്ട് നടി പ്രിയങ്ക കുടുംബ കോടതിയില്‍
മഞ്ജു വാര്യര്‍, കാവ്യ മാധവന്‍ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു നടിയും വിവാഹമോചനം നേടുന്നു. നടി പ്രിയങ്കയാണ് വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം കുടുംബ കോടതിയിലാണ് പ്രിയങ്ക വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായി 2012 മേയ് 23നായിരുന്നു പ്രിയങ്കയുടെ വിവാഹം. വിവാഹബന്ധത്തില്‍ ഇവര്‍ക്കൊരു മകനുമുണ്ട്.
ചുരുക്കം സിനിമകളില്‍ മാത്രം വേഷമിട്ടിട്ടുള്ള പ്രിയങ്ക മികച്ച നടിക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. വസന്തബാലന്റെ വെയില്‍ എന്ന ചിത്രത്തിലെ നായിക തങ്കത്തെ അനശ്വരയാക്കിയാണ് പ്രിയങ്ക വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. വിവാഹത്തിന് ശേഷം അഭിനയം നിറുത്തിയ പ്രിയങ്ക സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെ പ്രിയങ്ക സിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ജയസൂര്യ നായകനായ കുമ്പസാരം എന്ന ചിത്രത്തിലാണ് പ്രയങ്ക ഒടുവില്‍ അഭിനയിച്ചത്.