പൂജപ്പുരയിൽ തടവുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു, ജെയിലിൽ രോഗം സ്ഥിരീകരിച്ചത് 217 പേർക്ക്

Webdunia
ഞായര്‍, 16 ഓഗസ്റ്റ് 2020 (10:42 IST)
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) കോവിഡ് ബാധിച്ച്‌ മരിച്ചു. നാലു ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥീരീകരിച്ചത്. തുടർന്ന് ചികിത്സയിലായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണതോടെയാണ് മണികണ്ഠനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിയ്ക്കുകയായിരുന്നു. മണികണ്ഠന് എവിടെനിന്നാണ് കോവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.
 
തടവുകാരിലും ജയിൽ ജീവനക്കാരിലുമായി നടത്തിയ പരിശോധനയിൽ 217 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെ ജയിനുള്ളിൽ തന്നെ സജ്ജികരിച്ചിരിയ്ക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മണികണ്ഠന്റെ മരണത്തോടെ ഇന്ന് സംസ്ഥാനത്ത് എഴ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പരവൂർ സ്വദേശി 85 കാരിയായ കമലമ്മ, ചിറയൻകീഴ് സ്വദേശി 68 കാരി രമ ദേവി, കോന്നി സ്വദേശി ഷഹറുബാൻ (54) ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63) കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, വയനാട് വാളാട് സ്വദേശി ആലി (73) എന്നിവരാണ് കൊവിഡ് ബാധയെ തുടർന്ന് മരണപ്പെട്ട മറ്റുള്ളവർ.

അനുബന്ധ വാര്‍ത്തകള്‍

Next Article