ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിച്ച കാറായി ആൾട്ടോ, നിരത്തുകളിലെത്തിയത് 40 ലക്ഷം യൂണിറ്റുകൾ

വെള്ളി, 14 ഓഗസ്റ്റ് 2020 (12:52 IST)
രാജ്യത്ത് ഏറ്റവുമധികം വിറ്റഴിച്ച കാർ എന്ന ബഹുമതി സ്വന്തമാക്കി മാരുതി സുസൂക്കിയുടെ എക്കാണോമി വാഹനമായ ആൾട്ടോ. 40 ലക്ഷം ആൾട്ടോ യുണിറ്റുകളാണ് കഴിഞ്ഞ 20 വർഷംകൊണ്ട് മാരുതി സുസൂക്കി വിപണിയിലെത്തിച്ചത്. സാധാരണക്കാരന്റെ വാഹനമായി മാറി എന്നതാണ് ആൾട്ടോ വിപണിയിൽ ഇത്രവലിയ വിജയമായീ മാറാൻ കാരണം. കുറഞ്ഞ വിലയും മികച്ച ഇന്ധനക്ഷമതയും ആൾട്ടോയിലേയ്ക്ക് ആളുകളെ ആകർഷിച്ചു.  
 
മാരുതി സെൻ എന്ന കുഞ്ഞൻ ഹാച്ച്ബാക്കിന് പകരമായി 2000 ത്തിലാണ് മാരുതി ആൾട്ടോ എന്ന എക്കണോമി ഹാച്ച്‌ബാക്ക് നിരത്തുകളിലെത്തുന്നത്. 2004 തന്നെ രാജ്യത്ത് ഏറ്റവുമധിക വിൽക്കപ്പെടുന്ന വഹനം എന്ന റെക്കോർഡ് ആൾട്ടോ സ്വന്തമാക്കിയിരുന്നു. 2012 ആൾട്ടോ 800 എന്ന പേരിൽ വാഹനത്തിന്റെ പുത്തൻ പതിപ്പ് മാരുതി സുസൂക്കി വിപണീയിലെത്തിച്ചു. കരുത്തേറിയ മോഡലായ 998 സിസി കെസീരീസ് എഞ്ചിനിൽ ആൾട്ടോ കെ10 മോഡലും അവതരിപ്പിച്ചിരുന്നു. ആറ് പെട്രോൾ പതിപ്പും രണ്ട് സിഎ‌ജി വേരിയന്റിലുമാണ് ആൾട്ടോ നിലവിൽ വിപണിയിലുള്ളത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍