മദ്യവര്‍ജനം കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമെന്ന് വി എം സുധീരന്‍. മദ്യനിരോധനം രാഷ്ട്രീയപ്രശ്നമല്ല. മദ്യനിരോധനം യുഡിഎഫിന്റെ പൊതുനയമാണ്. ബാര്‍ലൈസന്‍സില്‍ പാര്‍ട്ടിയുടെ നയമാണ് തന്റെ നയമെന്നും സുധീരന്‍ വ്യക്തമാക്കി.
ബാറുകള്‍ തുറക്കുന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറയും. മാധ്യമങ്ങളോട് അത് പങ്കുവയ്ക്കണമെന്ന് വാശിപിടിക്കരുത്. പറയാനുള്ളത് യോഗത്തില്‍ താന്‍ പറഞ്ഞിട്ടുണ്ടെന്നും സുധീരന്‍ വ്യക്തമാക്കി.
അതേസമയം ബാര്‍ ലൈസന്‍സ് വിവാദത്തില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഇടഞ്ഞുനില്‍ക്കുകയാണ്. സുധീരന്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍ ആക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ പരാതി. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായും സുധീരനുമായും ഹൈക്കമാന്‍ഡ് പ്രതിനിധി അഹമ്മദ് പട്ടേല്‍ ചര്‍ച്ച നടത്തി.
അതേസമയം ബാര്‍ പ്രശ്നം സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് ഈ മാസം 26ന് പരിഹാരമാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 26ന് നടക്കുന്ന യുഡിഎഫ് നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്ത് പരിഹരിക്കും. വിവാദങ്ങളെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ചെന്നിത്തല പറഞ്ഞു.