മലയാള ചലച്ചിത്രം പ്രേമത്തിന്റെ വ്യാജ പകര്‍പ്പ് ഇറങ്ങിയതുമായി ബന്ധപ്പട്ട് ചിത്രത്തിന്റെ നിര്‍മാതാവ് അന്‍വര്‍ റഷീദിനോടും സംവിധായകന് അല്‍ഫോണ്‍സ് പുത്രനോടും ഹാജരാകാന്‍ ആന്റി പൈറസി വിഭാഗം ആവശ്യപ്പെട്ടു. നാളെ രാവിലെ 11 മണിക്ക് എത്താനാണ് നിര്‍ദ്ദേശം. അന്‍വര്‍ റഷീദിന്റെ മാനേജര്‍ സുനിലില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും.
കേസ് എടുക്കുന്നതിന് പരാതി നല്കിയ ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് വിളിച്ചുവരുത്തുന്നതെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ആന്റി പൈറസി വിഭാഗം കഴക്കൂട്ടത്തെ വിസ്മയ മാക്സ് സ്റ്റുഡിയോയിലും സെന്‍സര്‍ ബോര്‍ഡ് തിയേറ്ററിലും കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.
അതേസമയം ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്നും ശാസ്ത്രീയ പരിശോധന നടത്തേണ്ടതിനാലാണ് അന്വേഷണം വൈകുന്നതെന്നും ഡിജിപി ടിപി സെന്‍കുമാര്‍ അറിയിച്ചു