അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായക അറസ്റ്. സിനിമ നെറ്റില്‍ അപ്ലോഡ് ചെയ്ത മൂന്ന് പ്ളസ് വണ്‍ വിദ്യാര്‍ഥികളാണ് പിടിയിലായത്. കൊല്ലത്തുവെച്ചാണ് ഇവര്‍ പിടിയിലായത്. ഒരാള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയും മറ്റ് രണ്ടു പേര്‍ പ്ലസ് ടു വിദ്യാര്‍ഥികളാണ്.
ഇന്നു രാവിലെ 5 മണിയോടെ കൊല്ലത്തു നിന്നാണ് വിദ്യാര്‍ഥികള്‍ പിടിയിലായത്. റിലീസ് ചെയ്തതിന്റെ രണ്ടാം ദിവസമാണ് ചിത്രം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്തത്. സംശയത്തെ തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാർഥികളെ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇവര്‍ക്ക് വ്യാജ സിഡി ലോബിയുമായി ബന്ധമെന്ന് ആന്റി പൈറസി സെൽ ഉദ്യോഗസ്ഥർ അറിയിച്ചു. കുട്ടിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷമാകും ഇതിന്‍മേല്‍ കൂടുതല്‍ നടപടി ഉണ്ടാവുകയെന്നും ആന്റിപൈറസി വിഭാഗം വ്യക്തമാക്കി.
പുറത്തിറങ്ങി രണ്ടാം ദിവസമാണ് കിക്ക് ആസ് എന്ന വെബ്‌സൈറ്റില്‍ ചിത്രം അപ്‌ലോഡ് ചെയതത്. ചിത്രം സൈറ്റിലിട്ട് ദിവസങ്ങള്‍ക്കകം ഒന്നരലക്ഷം പേരാണ് സിനിമ ഡൗണ്‍ലോഡ് ചെയതത്. ഇപ്പോള്‍ 12 സൈറ്റുകളില്‍ ചിത്രത്തിന്റെ വ്യാജകോപ്പി ലഭ്യമാണ്. മുന്‍പും പ്രതികള്‍ ഇത്തരം പ്രവര്‍ത്തനം നടത്തിയിട്ടുണ്ടോ എന്ന സംശയത്തിലാണ് പൊലീസ്.
പ്രേമം സിനിമയുടെ പകർപ്പ് ചോർന്നത് മെയ് 19 നു മുൻപാണെന്ന് അന്വേഷണ സംഘം നേരത്തെ വ്യക്തമാക്കിയിരുന്നു. മെയ് 19നാണ് സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയത്. സെൻസർ ബോർഡിന് നൽകിയ കോപ്പിയുടെ പകർപ്പാണ് പ്രചരിക്കുന്നത്. തിരുവനന്തപുരത്തെയും കൊച്ചിയിലെയും സ്റ്റുഡിയോകളിലാണ് പകർപ്പ് ഒരുക്കിയത്. സെൻസർ ബോർഡിന്റെ കൈയിലുള്ള കോപ്പികൾ ഹാജരാക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.