ഇന്റര്‍നെറ്റ് വഴി ‘പ്രേമം’ ചിത്രം പ്രചരിപ്പിച്ചതിന് അറസ്റ്റിലായ ഡിഗ്രി വിദ്യാര്‍ത്ഥിക്ക് ജാമ്യം ലഭിച്ചു. കൊല്ലം പേരൂര്‍ സ്വദേശി സാദിഖിനാണ് ഇന്ന് ജാമ്യം ലഭിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മറ്റു രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും ഇന്നലെ ജാമ്യം ലഭിച്ചിരുന്നു.
വിദ്യാര്‍ത്ഥികള്‍ സിനിമ അപ്‌ലോഡ് ചെയ്യാന്‍ ഉപയോഗിച്ച കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്, സിനിമയുടെ വ്യാജപ്പതിപ്പ് സൂക്ഷിച്ച പെന്‍ഡ്രൈവ്, ഒരു മൊബൈല്‍ ഫോണ്‍ എന്നിവയും ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.
ആന്റി പൈറസി സെല്‍ ഡി വൈ എസ് പി എം ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിദ്യാര്‍ഥികളെ രണ്ടുദിവസം മുമ്പ് പിടികൂടിയത്.