വിവാഹപ്രായമുള്ള പെണ്‍കുട്ടികള്‍ ടെന്‍ഷന്‍; പ്രകാശ് രാജിനെതിരെ പരാതി

Webdunia
ചൊവ്വ, 18 ഓഗസ്റ്റ് 2015 (19:24 IST)
പരസ്യത്തില്‍ അഭിനയിച്ച് നടന്‍ പ്രകാശ് രാജ് പുലിവാല്‍ പിടിച്ചു. ഒരു ജ്വല്ലറിയുടെ പരസ്യത്തില്‍  പെണ്‍കുട്ടികളെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് ഒരു യുവതി കോടതിയെ സമീപിച്ചിരിക്കുകയാണ്. പരസ്യത്തിലെ കല്ല്യാണ വയസ്സുള്ള പൊണ്ണിരുന്താല്‍ ടെന്‍ഷന്‍ താനെ എന്ന പരസ്യവാചകമാണ് വിവാദത്തിന് ഇടയാക്കിയത്.

ഇത് പെണ്‍കുട്ടികള്‍ വീട്ടുകാര്‍ക്ക് ഒരു ഭാരമാണെന്ന് അര്‍ത്ഥമാക്കുന്നുവെന്ന് കാണിച്ചാണ് പരാതി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പെണ്‍ഭ്രൂണഹത്യ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരസ്യം തെറ്റിധാരണ ഉണ്ടാക്കുമെന്നാണ് സാമൂഹ്യപ്രവര്‍ത്തകയായ യുവതി പരാതിയില്‍ ഉന്നയിക്കുന്നത്. എന്നാല്‍, പരാതി മദ്രാസ് ഹൈക്കോടതി തള്ളി. പ്രകാശ് രാജ് ഒരു നടന്‍ മാത്രമാണെന്നും പരസ്യത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ മാത്രമാണ് നടപടിയെടുക്കാന്‍ സാധിക്കുകയുള്ളൂ എന്നാണ് കോടതി പറഞ്ഞത്.