പരസ്യ പ്രസ്താവനകള്‍ വിലക്കിയതായി പിപി തങ്കച്ചന്‍

Webdunia
ചൊവ്വ, 6 മെയ് 2014 (14:41 IST)
ഷാനിമോള്‍- സുധീരന്‍ വാക്കുതര്‍ക്കം ചനലുകള്‍ ഏറ്റുപിടിച്ചതോടെ അച്ചടക്കത്തിന്റെ വാളുമായി യുഡിഎഫ് നേതൃത്വവും രംഗത്ത്. ഇതിന്റെ ആദ്യ പടിയായി വിവാദ  വിവാദ വിഷയങ്ങളില്‍ പരസ്യപ്രസ്താവന നടത്തുന്നത് വിലക്കിയതായി യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചു.

പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി വേദികളില്‍ പറയണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ ഷാനിമോള്‍ നടത്തിയ നീകാത്തിലും തങ്കച്ചന്‍ അതൃപ്തി അറിയിച്ചു.

കെപിസിസി നിര്‍വാഹകസമിതി യോഗത്തില്‍ നല്‍കിയ കത്ത് ഷാനിമോള്‍ ഉസ്‌മാള്‍ പുറത്ത് വിട്ടത് ശരിയായില്ലെന്നും പാര്‍ട്ടി വേദിയില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ലെങ്കില്‍ അതിന് മുകളിലുള്ളവരുമായി ചര്‍ച്ച ചെയ്യുകയായിരുന്നു വേണ്ടതെന്നും തങ്കച്ചന്‍ പറഞ്ഞു.