മൂന്നുമാസങ്ങള്‍ക്കുമുന്‍പ് പൊഴിയൂരില്‍ മരണപ്പെട്ട ജോണ്‍ തന്റെ മകന്‍ രാജന് അമ്മാവന്റെ മകളെ വിവാഹം ചെയ്യാനുള്ള ആഗ്രഹത്തെ എതിര്‍ത്തിരുന്നു. ഇതുപറഞ്ഞ് ഇരുവരും വഴക്കിടാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ജോണിന്റെ ഭാര്യ സില്‍വി മകന്റെ ആഗ്രഹത്തിന് അനുകൂലമായിരുന്നു. ജോണ്‍ മരിക്കുന്ന ദിവസം രാത്രിയും വീട്ടില്‍ വഴക്കുണ്ടായതായി നാട്ടുകാര്‍ പറയുന്നു.