തൃശൂര്‍ ബിജെപിക്ക് തുറന്നുകൊടുത്തത് ടി എന്‍ പ്രതാപനും ഡിസിസി പ്രസിഡന്റും, തൃശൂരില്‍ നേതൃത്വത്തിനെതിരെ പോസ്റ്റര്‍

അഭിറാം മനോഹർ
ബുധന്‍, 5 ജൂണ്‍ 2024 (14:08 IST)
തൃശൂരില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായതില്‍ ടി എന്‍ പ്രതാപനെതിരെ പോസ്റ്റര്‍. ടി എന്‍ പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റ് നല്‍കരുതെന്നും തൃശൂരിലെ ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവെയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുള്ള പോസ്റ്ററുകള്‍ ഡിസിസി ഓഫീസിന്റെ മതിലിലടക്കം പതിപ്പിച്ചിട്ടുണ്ട്. നഗരത്തിന്റെ പലഭാഗത്തും ഈ പോസ്റ്ററുകളുണ്ട്.
 
 അതേസമയം സംഘപരിവാറിന് തൃശൂരില്‍ വാതില്‍ തുറന്നുകൊടുത്തത് ടി എന്‍ പ്രതാപനും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരുമാണെന്ന വിമര്‍ശനം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ രംഗത്തെത്തി. മുഹമ്മദ് ഹാഷിം, എബിമോന്‍ തോമസ്,കാവ്യ രഞ്ജിത്,മുഹമ്മദ് സരൂഖ് എന്നിവരാണ് തൃശൂര്‍ നേതൃത്ത്വത്തിനെതിരെ രംഗത്ത് വന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article