പൊന്നാനി മണ്ഡലം : നിലനിര്‍ത്താന്‍ എല്‍ ഡി എഫ് ; ശക്തി തെളിയിക്കാന്‍ ബി ജെ പി, തിരിച്ചു പിടിക്കാന്‍ യു ഡി എഫ്

Webdunia
ചൊവ്വ, 10 മെയ് 2016 (10:49 IST)
പൊന്നാനി മണ്ഡലത്തില്‍ ഇത്തവണ കടുത്ത പോരാട്ടമാണ് നടക്കുന്നത്. സിറ്റിംഗ് എം എല്‍ എ പി ശ്രീരാമകൃഷ്ണന്‍ വീണ്ടും എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായപ്പോള്‍ പി ടി അജയമോഹന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയും കെ കെ സുരേന്ദ്രന്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയുമായി മണ്ഡലത്തില്‍ പ്രചരണകാര്യങ്ങളില്‍ സജീവമാണ്. മണ്ഡലത്തില്‍ ശക്തമായ പ്രചരണമാണ് മൂന്ന് മുന്നണികളും നടത്തുന്നത്.
 
ഇത്തവണ സി പി എമ്മിനും കോണ്‍ഗ്രസിനും പൊന്നാനിയിലേത് അഭിമാനപോരാട്ടമാണ്. ഇരു മുന്നണികള്‍ക്കുമൊപ്പം മാറിമാറി നിന്ന മണ്ഡലമാണ് പൊന്നാനി. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നാണ് യു ഡി എഫ് അവകാശപെടുന്നത്. എന്നാല്‍ തുടര്‍ച്ചയായി രണ്ടുതവണ വിജയിച്ച പൊന്നാനി ഇത്തവണയും തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ്‍ എല്‍ഡിഎഫ് നേതൃത്വം. പൊന്നാ‍നിയില്‍ നടത്തിയ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാണിച്ചാണ് എല്‍ഡിഎഫ് പ്രചരണം നടത്തുന്നത്.
 
എന്‍ ഡി എ സ്ഥാനാര്‍ഥിയായി കെ കെ സുരേന്ദ്രനും പ്രചരണ കാര്യത്തില്‍ സജീവമാണ്. യുവ വോട്ടര്‍മാരെ സ്വാധീനിച്ച് പരമാവധി വോട്ടുകള്‍ നേടിയെടുക്കുന്നതിനാണ് ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. ബി ജെ പി നേടുന്ന വോട്ടുകള്‍ ഇരു മുന്നണികള്‍ക്കും ഭീഷണിയാണ്. കൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി എം എം ഷാക്കിര്‍ വോട്ടുപിടിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് യു ഡി എഫ് പ്രതീക്ഷിക്കുന്നു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article