പിടിച്ചുപറിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

ശ്രീനു എസ്
ബുധന്‍, 11 നവം‌ബര്‍ 2020 (14:43 IST)
പിടിച്ചുപറിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി. പൊന്‍കുന്നം സാജു(37)വിന്റെ ഭാര്യ ബിന്ദു(40) ആണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമായിരുന്ന സാജുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. 
 
12വയസുകാരനായ മകനെ അടുത്തുള്ള വീട്ടില്‍ വിട്ട ശേഷം ബിന്ദു തൂങ്ങി മരിക്കുകയായിരുന്നു. സമയം ഏറെ കഴിഞ്ഞിട്ടും ബിന്ദുവിനെ കാണാതെ വന്നതോടെ അയല്‍വാസി വന്ന് നോക്കുമ്പോഴാണ് ബിന്ദുവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article