സംസ്ഥാനത്ത് ഈമാസം 13 മുതല്‍ തുലാവര്‍ഷം സജീവമാകും

ശ്രീനു എസ്

ബുധന്‍, 11 നവം‌ബര്‍ 2020 (14:22 IST)
സംസ്ഥാനത്ത് ഈമാസം 13 മുതല്‍ തുലാവര്‍ഷം സജീവമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേത്തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ മലയോരപ്രദേശങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ ശക്തമാകില്ലെന്നാണ് പറയുന്നത്.
 
അതേസമയം ഇന്ന് ഇടുക്കി മലപ്പുറം, വയനാട് ജില്ലകളില്‍ മഴ ഉണ്ടാകും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍