മന്ത്രി മണി പരസ്യമായി മാപ്പ് പറയുന്നതുവരെ സമരം: പൊമ്പിളൈ ഒരുമ

Webdunia
ഞായര്‍, 23 ഏപ്രില്‍ 2017 (15:26 IST)
പൊമ്പിളൈ ഒരുമയ്‌ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ മന്ത്രി എം എം മണി മാപ്പ് പറയുന്നതു വരെ സമരം നടത്തുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി. എല്ലാ സ്ത്രീകളെയുമാണ് മണി അപമാനിച്ചത്.

മന്ത്രി സ്ഥാനത്തിരിക്കാന്‍ അയാള്‍ യോഗ്യനല്ല. എത്രയും പെട്ടെന്ന് മണി രാജി വെയ്ക്കണം. അല്ലെങ്കില്‍ പരസ്യമായി മാപ്പ് പറണമെന്നും തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്ത് യോഗ്യതയാണുള്ളതെന്നും ഗോമതി ചോദിച്ചു. 
 
കുടുംബം പുലര്‍ത്താന്‍ തോട്ടത്തില്‍ തൊഴിലിനിറങ്ങുന്നവരാണ് ഞങ്ങള്‍. തൊഴിലാളികളായ ഞങ്ങളെപ്പോലുള്ള സ്ത്രീകള്‍ വേശ്യകളാണെന്നാണോ നിങ്ങള്‍ കരുതിയത്?  പൊമ്പളൈ ഒരുമ വീണ്ടും ശക്തമാകുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പൊമ്പളൈ ഒരുമെ സമരകാലത്ത് കുടിയും സകലവൃത്തികേടുകളുമാണ് നടന്നിരുന്നതെന്ന് മണി പറഞ്ഞിരുന്നു. സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി. ഞങ്ങള്‍ക്കെല്ലാം എല്ലാം അറിയാമെന്നും അസഭ്യച്ചുവയോടെ എംഎം മണി പറഞ്ഞു. ഇതേതുടര്‍ന്ന് വലിയ പ്രക്ഷോഭമാണ് ഇപ്പോള്‍ നടക്കുന്നത്.
Next Article