തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 13,120 കുടുംബശ്രീ അംഗങ്ങള്‍ ജനവിധി തേടുന്നു. ഇതാദ്യമായാണ് ഇത്രയും അംഗങ്ങള്‍ മത്സര രംഗത്തേക്ക് കടന്നുവരുന്നത്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അഞ്ച് തലങ്ങളിലുമാണ് കുടുംബശ്രീ അംഗങ്ങള്‍ മത്സരിക്കുന്നത്. ഐക്യ ജനാധിപത്യ മുന്നണി, ഇടതുപക്ഷ ജനാധിപത്യ മുന്നണി, ബി.ജെ.പി, സ്വതന്ത്രര്‍, ഹൈറേജ് സംരക്ഷണ സമിതി, പെമ്പിളൈ ഒരുമൈ തുടങ്ങിയവരെല്ലാം കുടുംബശ്രീ അംഗങ്ങളെ സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്.
105 സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ ഇത്തവണ തെരഞ്ഞെടുപ്പ് രംഗത്തുണ്ട്. കുടുംബശ്രീ പിന്തുണാ ഗ്രൂപ്പില്‍ നിന്ന് 20 പേരും, സി.ഡി.എസ് - എ.ഡി.എസ് അയല്‍ക്കൂട്ട ഭാരവാഹികളും മത്സരിക്കുന്നുണ്ട്. കൂടാതെ എസ്.ടി ആനിമേറ്റര്‍മാര്‍ക്കും, ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്.
ആലപ്പുഴ 1429, എറണാകുളം 1295, കോട്ടയം 1265, പാലക്കാട് 1224, കൊല്ലം 1100, കണ്ണൂര്‍ 1201, മലപ്പുറം 1200, തൃശ്ശൂര്‍ 1100, ഇടുക്കി 866, വയനാട് 610, കോഴിക്കോട് 580, തിരുവനന്തപുരം 500, കാസര്‍കോഡ് 475, പത്തനംതിട്ട 275 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ത്ഥികളുടെ കണക്ക്.