ബാര്‍ കോഴ കേസില്‍ തന്നെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ധനമന്ത്രി കെ എം മാണി. ന്യൂഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ആദ്ദേഹം.
കേസില്‍ വിജിലന്‍സിന്റെ അന്വേഷണത്തില്‍ നിജസ്ഥിതി ബോധ്യമാകും. നിയമം നിയമത്തിന്റെ വഴിക്ക് നടക്കുമെന്നും മാണി പറഞ്ഞു.
നേരത്തെ ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ എം മാണിയെ ഒന്നാം പ്രതിയാക്കി പൂജപ്പുര സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ കേസെടുത്തിരുന്നു. കെഎം മാണിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോളിന്റെ ഉറച്ച നിലപാടാണ് കേസെടുക്കാന്‍ വിജിലന്‍സ് തീരുമാനിച്ചത്. എസ്പി എസ്.സുകേശനാണ് കേസിന്റെ അന്വേഷണചുമതല.മാണിക്കെതിരെ എഫ്‌ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം വിജിലന്‍സ് ഉടന്‍ തന്നെ ഹൈക്കൊടതിയെ അറിയിക്കും.