സ്റ്റേഷനില്‍ കയറി ആക്രമണം; മുന്നു പൊലീസുകാര്‍ക്ക് പരിക്ക്

Webdunia
വ്യാഴം, 9 ഒക്‌ടോബര്‍ 2014 (17:29 IST)
പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരേ ഒരു സംഘം മര്‍ദ്ദിച്ചു. പൂക്കോട്ടുംപാടം പ്ലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാഴാഴ്ച ഉച്ചക്ക് 1.45 ഓടെയാണ് സംഭവം.

സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ രഘുകുമാര്‍ (55), എസ്‌സിപിഒ മനോജ് (36), സിപിഒ അജീഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. മര്‍ദനമേറ്റ പോലീസുകാര്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കോട്ടപ്പുഴ പാലത്തിനു സമീപമുള്ള നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.  




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.