എസ്എഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച കാലിക്കറ്റ് സര്‍വകലാശാല രജിസ്ട്രാറെയും ജീവനക്കാരെയും പൊലീസ് മോചിപ്പിച്ചു. ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 14 മണിക്കൂര്‍ നീണ്ട ഉപരോധത്തിന് ശേഷം ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ഇവരെ പൊലീസ് മോചിപ്പിച്ചത്. ഇന്നലെ വൈകിട്ട് 5.30ഓടെയാണ് ഉപരോധം തുടങ്ങിയത്.
ഹോസ്റ്റലില്‍ കായിക വിദ്യാര്‍ഥികള്‍ക്കുള്ള സൗകര്യങ്ങള്‍ എല്ലാം അധികൃതര്‍ എടുത്തു മാറ്റുന്നു എന്ന് ആരോപിച്ചായിരുന്നു ഉപരോധം. രജിസ്ട്രാറടക്കം ഇരുപതോളം ജീവനക്കാr കെട്ടിടത്തില്‍ കുടുങ്ങി.
രാത്രി 10.30നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് സമരക്കാരുമായി ചര്‍ച്ച നടത്തിയെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് രണ്ട് ഉദ്യോഗസ്ഥരെ രജിസ്ട്രാറുമായി ചര്‍ച്ച നടത്താന്‍ സമരക്കാര്‍ അനുവദിച്ചു. വിദ്യാര്‍ത്ഥികള്‍ പിന്മാറിയില്ലെങ്കില്‍ ബലം പ്രയോഗിച്ച് നീക്കാമെന്ന് പൊലീസ് പറഞ്ഞെങ്കിലും രജിസ്ട്രാര്‍ അത് വേണ്ടെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് രണ്ട് പൊലീസുകാരെ കാവലിനായി ഏര്‍പ്പെടുത്തിയ ശേഷം പൊലീസ് സംഘം മടങ്ങി. രാവിലെ പൊലീസെത്തി വീണ്ടും നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ഥികള്‍ രജിസ്ട്രാറെ മോചിപ്പിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.