സാമൂഹിക മാധ്യമങ്ങളിലൂടെ വധഭീഷണി, മനു തോമസിന് പോലീസ് സംരക്ഷണം

അഭിറാം മനോഹർ
വെള്ളി, 28 ജൂണ്‍ 2024 (14:28 IST)
Manu c thomas
സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും പുറത്താക്കിയ മനുതോമസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ തീരുമാനം. മനുതോമസിന്റെ വീടിനും വ്യാപാര സ്ഥാപനങ്ങള്‍ക്കും സംരക്ഷണം നല്‍കാന്‍ ജില്ലാ പോലീസ് മേധാവി ആലക്കോട് പോലീസിന് നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
 
മനു തോമസിനെതിരെ ഫെയ്‌സ്ബുക്കിലൂടെ വധഭീഷണി വന്ന സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം. പാര്‍ട്ടി വിട്ടതിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജനെതിരെ ആരോപണങ്ങളുമായി മനു തോമസ് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ഫെയ്‌സ്ബുക്കിലൂടെ ജയരാജനുമായി മനു തോമസ് പോരടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിലൂടെ മനുതോമസിനെതിരെ വധഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ശുഹൈബ് വധക്കേസിലും സ്വര്‍ണക്കടത്ത് കേസിലെയും പ്രതിയായ ആകാശ് തില്ലങ്കേരി ഉള്‍പ്പടെ മനു തോമസിന് നേരെ വധഭീഷണി മുഴക്കിയിരുന്നു. അതേസമയം തനിക്കോ വീടിനോ കച്ചവടസ്ഥാപനങ്ങള്‍ക്കോ സുരക്ഷ വേണ്ടെന്ന നിലപാടാണ് മനു തോമസിന്റേത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article