കോഴിക്കോട് ബിച്ചില്‍ 24 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗാനമേളയ്ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാള്‍ പോലീസ് പിടിയില്‍. ബേപ്പൂര്‍ മാത്തോട്ടം സ്വദേശി പണിക്കര്‍മഠം എന്‍.വി. അസീസ് (56) ആണ് അറസ്റ്റിലായത്. വഴിയോരത്ത് പഴക്കച്ചവടം ചെയ്തുവരുകയായിരുന്നു അസീസ്.