ഈ സാമ്പത്തികവർഷം വൈദ്യുതിബോർഡിന് 2,939 കോടിയുടെ റവന്യൂകമ്മിയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മാർച്ച് 31 വരെയുള്ള നിരക്കാണ് കഴിഞ്ഞ ജൂണിൽ 7 ശതമാനം വർധനയോടെ നിശ്ചയിച്ചിരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ നിരക്ക് വർധനയിൽ തീരുമാനമുണ്ടായാൽ ഏപ്രിലിൽ നിരക്ക് വർധനവുണ്ടാകും. അല്ലാത്തപക്ഷം ഒന്നോ രണ്ടോ മാസങ്ങൾക്ക് ശേഷമാകും വൈദ്യുത ചാർജിൽ മാറ്റം വരിക.