മുഖ്യമന്ത്രിയുടെ പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക്, നാലുപേർ കരുതൽ തടങ്കലിൽ

ഞായര്‍, 19 ഫെബ്രുവരി 2023 (12:28 IST)
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിയിൽ കറുത്ത വസ്ത്രത്തിനും മാസ്കിനും വിലക്ക്. ജൈവ വൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം നടക്കുന്ന കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻ്റ് സയൻസ് കോളേജിലെ വിദ്യാർഥികൾക്കാണ് കറുപ്പ് വസ്ത്രം ധരിക്കരുതെന്ന് കോളേജ് അധികൃതർ നിർദേശം നൽകിയത്.
 
പരിപാടിക്ക് മുന്നോടിയായി കോളേജിന് മുന്നിൽ പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഐഡി കാർഡ് ഉള്ളവരെ മാത്രമാണ് കോളേജിന് അകത്തേക്ക് കയറ്റി വിടുന്നത്. മുഖ്യമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് 4 കെഎസ്‌യു, യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കരുതൽ തടങ്കലിൽ എടുത്തൂ. നേരത്തെ കൊച്ചിയിലും പാലക്കാടും സമാനമായി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിൽ എടുത്തിരുന്നു.
=======================
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍