മോഷണക്കേസ് പ്രതി കിണറ്റില്‍ ചാടി, കൂടെ പൊലീസും

Webdunia
ചൊവ്വ, 23 ഡിസം‌ബര്‍ 2014 (20:44 IST)
മോഷണക്കേസിലെ പ്രതികളില്‍ ഒരാളെ തെളിവെടുപ്പിനായി കൊണ്ടുപോയപ്പോള്‍ രക്ഷപ്പെടാനായി വെള്ളമില്ലാത്ത കിണറ്റില്‍ ചാടിയ പ്രതിക്കൊപ്പം പ്രതിയെ പിടിക്കാനായി പൊലീസും കിണറ്റിലിറങ്ങി. കോഴിക്കോട് ജില്ലയിലെ കുണ്ടുപറമ്പിലാണു സംഭവം അരങ്ങേറിയത്. പെറ്റമ്മല്‍ സ്വദേശിയുടെ അഞ്ചുപവന്‍റെ മാല പിടിച്ചുപറിച്ച കേസിലെ പ്രതികളായ വിനോദിനെയും സംഗീതിനെയും ഓട്ടോ ഡ്രൈവര്‍മാര്‍ ഓടിച്ചിട്ടു പിടിച്ചു പൊലീസില്‍ ഏല്‍പ്പിച്ചു.

ഇവരില്‍ നിന്ന് മാരകായുധങ്ങളും തൊണ്ടിമുതലും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യാനായി കോടതി  നാലു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. തെളിവെടുപ്പിനു സംഗീതിനെ ഇയാളുടെ വീട്ടില്‍ എത്തിച്ചപ്പോഴാണു വീട്ടുവളപ്പിലെ കിണറ്റില്‍ ചാടി രക്ഷപ്പെടാന്‍ സംഗീത് എന്ന പ്രതി സാഹസം കാണിച്ചത്.

 എന്നാല്‍ മെഡിക്കല്‍ കോളേജ് സ്റ്റേഷനിലെ സി.പി.ഒ ആയ രാമകൃഷ്ണനും പ്രതിയെ പിടിക്കാന്‍ കയറില്‍ തൂങ്ങി കിണറ്റിലിറങ്ങി. ഇരുവരെയും കരയില്‍ കയറ്റാനായി ഫയര്‍ഫോഴ്സ് എത്തേണ്ടി വന്നു എന്നു മാത്രം!



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.