വെള്ളയമ്പലത്തെ സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ടുദിവത്തേക്ക് അടച്ചു

ശ്രീനു എസ്
ശനി, 1 ഓഗസ്റ്റ് 2020 (16:05 IST)
വെള്ളയമ്പലത്തെ സംസ്ഥാന പൊലീസ് ആസ്ഥാനം രണ്ടുദിവത്തേക്ക് അടച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ശുചീകരണം, അണുവിമുക്തമാക്കല്‍ എന്നിവയ്ക്ക് വേണ്ടിയാണ് പൊലീസ് ആസ്ഥാനം അടച്ചത്. ശനി, ഞായര് ദിവസങ്ങളിലേക്കാണ് ആസ്ഥാനം അടച്ചത്.തിങ്കളാഴ്ച തുറന്നുപ്രവര്‍ത്തിക്കും. എസ് ഐക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇദ്ദേഹത്തിന്റെ ഭാര്യക്കും കുട്ടിക്കും രോഗം ബാധിച്ചിട്ടുണ്ട്.
 
അതേസമയം 50വയസിനു മുകളിലുള്ള പൊലീസുകാരെ കൊവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് പൊലീസ് മേധാവി അറിയിച്ചു. പ്രായം 50വയസിനു താഴെയാണെങ്കിലും ഗുരുതരമായ മറ്റു അസുഖങ്ങള്‍ ഇല്ലെന്നും ഉറപ്പുവരുത്തണം. കിളിമാനൂര്‍ പൊലീസ് സ്റ്റേഷനില്‍ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മുഴുവന്‍ പൊലീസുകാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article